നിങ്ങൾ അതേ അർഹിക്കുന്നുള്ളൂ.......കഷ്ടം!!!!

ഹോ! പ്രബുദ്ധ കേരളത്തിലെ നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രതികരണ ശേഷിയെ ഒന്നു വണങ്ങി പോവുകയാണ്‌. മറ്റോന്നുമല്ല വിഷയത്തൊടുള്ള പ്രതികരണം കണ്ടിട്ടാണു. പ്രത്യേകിച്ചു സ്ത്രീ വിഷയത്തിൽ- നല്ലതു തന്നെ. 



എന്നിരിക്കലും മറ്റോന്നൂടെ ഓർക്കേണ്ടതല്ലേ? ഇകഴിൻഞ്ഞ ദിവസങ്ങളിൽ തന്നെ മദ്യപരുടെ ആക്രമണത്തിനു ഇരയായി നഗ്നയായി വലിച്ചിഴക്കപ്പെട്ടു, മറ്റൊരു സ്ത്രീ ബസ്സിൽ വച്ച്‌ ആക്രമണത്തിനു ഇരയായി, ഒരു പിഞ്ചുകുഞ്ഞ്‌ മാതാപിതാക്കളുടെ ആക്രമണത്തിനു ഇരയായി കൊല്ലപ്പെട്ടു. ഇനി കേരളത്തിനു പുറത്ത്‌ ആർഷ ഭാരതത്തിന്റെ വിവിധ കോണുകളിൽ എന്നും പീഠനത്തിന്റെ കഥകൾ പുറത്തു വന്നുകൊണ്ടേയിരിക്കുന്നു.

ഇപ്പൊൾ ഒരു സംശയം തോന്നുകയാണ്‌, കേരളത്തിലെ നാണംകെട്ട രാഷ്ട്രീയക്കാർക്കും ചാനലുകാർക്കും താരങ്ങളുടെയും രാഷ്ട്രീയക്കാരുടേയും വ്യഭിചാര കഥകളോടോ താത്പര്യമുള്ളോ?

ഒരു താരത്തിന്റെ എവിടയോ ഒരു രാഷ്ട്രീയക്കാരൻ തൊട്ടപ്പോൾ നമ്മുടെ ചാനലുകാരും മറ്റു രാഷ്ട്രീയക്കാരും അതു ഒരു ആഘോഷമാക്കി എടുത്തു (ക്ഷമിക്കുക, പ്രശ്നം നിസ്സാരവത്കരിക്കാൻ ശ്രമിക്കുകയല്ല). ചാനലുകൾ Live കാണിക്കുന്നു, ചൂഴ്‌ന്നുകാണിക്കുന്നു, News Hour- ലെ ചൂടേറിയ (HOT!) ചർച്ചകൾ, രാഷ്ട്രീയക്കാർ ആവേശ ഭരിതരാകുന്നു, പിന്നെ പോരാത്തതിനു കുട്ടി കുരങ്ങൻ മാരുടെ വക ജാതയും, കോലം കത്തിക്കലും വേറേ......

ഇവിടെ ഒരു സംശയം- ഈ കോലാഹലങ്ങൾ എല്ലാം സ്ത്രീ സമൂഹത്തോടുള്ള സഹതാപ പ്രകടനത്തിനോ, ഐക്യധാർഢ്യം
പ്രഖ്യാപിക്കാനോ വേണ്ടിയാണോ? അതോ കഥാ നായികയുടെ (സ്ത്രീയുടെ) താര പ്രശസ്തിയും തൊലി വെളിപ്പും കണ്ടിട്ടാണൊ? അതോ മറുതലയിലെ പുരുഷ താരം രഷ്ട്രീയക്കാരനായതുകൊണ്ടോ?

എന്തുതന്നെ ആയാലും പ്രിയ മാധ്യമങ്ങളെ, രാഷ്ട്രീയ പ്രവർത്തകരെ, പ്രധിഷേധങ്ങൾ വേണ്ടാ എന്നല്ല പറയുന്നത്‌.... മറിച്ചു നിങ്ങൾ ഈ മേളാങ്കം കളിക്കുമ്പോൾ ഈ താരമൂല്യം ഇല്ലാത്ത പാവം പൊതുജനം എന്തുചെയ്യും..... അവരെ തിരിൻഞ്ഞു നോക്കാൻ ആരും ഇല്ല..... ഇത്‌ അവരോടു നിങ്ങൾക്കുള്ള അവക്ഞ്ഞയും, നിസ്സങ്കതയുമാണൂ കാണിക്കുന്നത്‌...

ഒടുവിൽ ഒന്നു പറഞ്ഞു പോവുകയാണ്‌.... ഇതു മറ്റൊന്നുമല്ല കാണിക്കുന്നത്‌.....മൂല്യ ശോഷണത്തിന്റെയും, നാണം കെട്ട സേൻസേഷണലൈസേഷന്റെയും, നെറികെട്ട രാഷ്ട്രീയത്തിന്റെയും പ്രതീകമാണ്‌..... പ്രിയ രാഷ്ട്രീയക്കാരെ, മധ്യമങ്ങളെ ഈ വിഷയത്തിൽ നിങ്ങളോടുള്ള വികാരം മുഖത്തു കാർക്കിച്ചുതുപ്പി പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു പോവുകയാണു... ഇത്‌ അതിരുവിട്ട ഒരു വികാര പ്രകടനമായി എനിക്കു തോനുന്നില്ല, കാരണം നിങ്ങൾ അതേ അർഹിക്കുന്നുള്ളൂ.......കഷ്ടം!!!!

Comments