When the Last Tree Is Cut Down

അങ്ങനെ വീണ്ടും ഒരു ഹർത്താൽ ദിനം കൂടി കടന്നു പോയി. ഞാൻ ഉൾപ്പെടയുള്ള കേരളം അതു വീണ്ടും ഒരു ആഘോഷമാക്കി.
പക്ഷേ ഒടുവിൽ ഒരു ചോദ്യം അവശേഷിക്കുകയാണു- എന്തു നേടി? ഈ ഹർത്താലിനു അനുകൂലിച്ച ജാതി-മത, കക്ഷി-രാഷ്ടീയക്കാരോടു ഒന്നു മാത്രമേ പറയാനൊള്ളൂ.... നിങ്ങളുടെ നിലപാട്‌ ചരിത്രത്തിലെ നാണം കെട്ട ഒന്നായി മാത്രമേ കണക്കാക്കാനാവൂ.....ഭാവിയോട്‌- ഭാവി തലമുറയോട്‌ നിങ്ങൾക്കുകൂടി ജീവിക്കാൻ അവകാശപ്പെട്ടതല്ല ഈ മണ്ണ് എന്നുള്ള ധാർഷ്ഠ്യത്തോടെ ഉള്ള ഉറക്കെ പ്രഖ്യാപനം ആയിരുന്നു.
കർഷകന്റെയും പാവപ്പെട്ടവന്റെയും പേരിൽ തെരിവിലിറങ്ങുമ്പോൾ ഇവരിൽ എത്ര പേരു ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പുറം ചട്ടയെങ്കിലും കണ്ടിട്ടുണ്ടോ എന്ന കോടതി നിരീക്ഷണം പ്രസക്തമാകുന്നു.

ഒടുവിൽ ഒന്നു മാത്രം ഓർക്കുക-അല്ല മറക്കാതിരിക്കുക- "When the Last Tree Is Cut Down, the Last Fish Eaten, and the Last Stream Poisoned, You Will Realize That You Cannot Eat Money"


Comments