Hey, Do you want to read this Blog in Malayalam?

റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേലകണ്ടു?
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.
------------------------------------
FOR INTERNET EXPLORER USERS:
------------------------------------
Download Anjali old lipi font installer
----------------------------------
FOR MOZILLA FIREFOX USERS:
----------------------------------
---------------------
RUN THE PROGRAMME
--------------------
മുകളിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, ഫോണ്ട് ഇന്‍സ്റ്റാളര്‍ വിന്റോ ഇനി ക്ലോസ് ചെയ്യാവുന്നതാണ്. ഇനി റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ വരികള്‍ ഒന്നു നോക്കൂ.
റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേലകണ്ടു?
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.
ഇപ്പോള്‍ ശരിയായ രീതിയില്‍ വായിക്കാമല്ലോ, അല്ലേ?
ഇതുവരെ നമ്മള്‍ മലയാളം വായിച്ചുകൊണ്ടിരുന്നത് സ്ക്രീന്‍ ഷോട്ടുകള്‍ വഴിയായിരുന്നു. അതായത് മലയാളത്തില്‍ എഴുതിയ മോനിറ്ററിന്റെ ചിത്രം. ഇനി ഇതിന്റെ ആവശ്യമില്ല. ഈ പേജില്‍ എനിക്ക് നേരിട്ട് മലയാളത്തില്‍ ടൈപ്പുചെയ്യാം, നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്ക് അത് അതേപടി വായിക്കുകയും ചെയ്യാം. ഒരു കാര്യം കൂടി ഇതോടൊപ്പം പറയട്ടെ. മലയാളത്തിലെ ഏത് യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ചുവായിച്ചാലും ഈ വാചകങ്ങള്‍ ഇതേപോലെതന്നെ വായിക്കുവാന്‍ സാധിക്കും. ഇതാണ് മറ്റു മലയാളം ഫോണ്ടുകളെ അപേക്ഷിച്ച് മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ വ്യത്യാസം.
സാധാരണഗതിയിൽ ഇത്രയും കാര്യങ്ങൾ ചെയ്തുകഴിയുമ്പോൾത്തന്നെ വിന്റോസിന്റെ എക്സ്.പി മുതലുള്ള വേർഷനുകൾ മലയാളം വ്യക്തമായി കാണിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ ഇനിയും മലയാളം ഫോണ്ടുകൾ കമ്പ്യൂട്ടർ ഡിസ്‌പ്ലേചെയ്യുന്നില്ലെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾകൂടി ചെയ്യൂ.
1. കൺട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
2. കൺട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
3. ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
4. അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. (അപൂർവ്വമായ കേസുകളിൽ, വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം)
പ്രത്യേകിച്ച് സെറ്റിംഗുകൾ ഒന്നും ചെയ്യാതെതന്നെ മലയാളം ഡിസ്‌പ്ലേ ചെയ്യുന്നുണ്ടാവും ഡിഫോൾട്ട് ഫോണ്ട് സെറ്റിംഗ് ഉപയോഗിച്ചുകൊണ്ട്. ഇനി അഥവാ ശരിയാംവണ്ണം ഡിസ്പ്ലേ മലയാളം കാണുന്നില്ലെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
1. മോസില്ലയിലെ ടൂൾസ് മെനു തുറന്ന് Options സെലക്റ്റ് ചെയ്യുക
2. Content ടാബ് സെലക്റ്റ് ചെയ്യുക
3. ഫോണ്ട്സ് ആന്റ് കളർ എന്ന ഭാഗത്തെ "Advanced.." ബട്ടൺ ക്ലിക്ക് ചെയ്യുക
4. ഭാഷ മലയാളം എന്നു സെറ്റ് ചെയ്യുക
5. Proportional എന്നയിടത്ത് Serif അല്ലെങ്കിൽ Sans Serif ആവാം.
അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi ഫോണ്ട് സെലക്റ്റ് ചെയ്യുക (ഇതിനു പകരം കാർത്തിക, രചന, മീര എന്നീ യൂണിക്കോഡ് ഫോണ്ടുകളിൽ ഏതെങ്കിലും ഒന്ന് ആയാലും മതി)
6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.
7. Click OK, OK to close Options.
8. FireFox അടച്ചിട്ട് വീണ്ടും തുറക്കുക. ഇപ്പോൾ മലയാളം ഭംഗിയായി ഡിസ്പ്ലേ ചെയ്യുന്നുണ്ടല്ലോ അല്ലേ?
മലയാളം ഫോണ്ടുകള്‍:
നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന അഞ്ജലി ഓള്‍ഡ് ലിപി എന്ന ഈ മനോഹരമായ മലയാളം ഫോണ്ട്, ശ്രീ. കെവിന്റെ സംഭാവനയാണ്. മറ്റുചില മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍: രചന, കറുമ്പി, തൂലിക, നിള, പാണിനി, കാര്‍ത്തിക, ഇ-മലയാളം ഓ.റ്റി മീര, ദ്യുതി തുടങ്ങിയവ. ഇവയൊക്കെ ഡൌൺലോഡ് ചെയ്യുവാൻ ആഗ്രഹമുണ്ടെങ്കിൽ
വിശദമായ വായനയ്ക്ക് സമയമില്ലാത്തവർക്കായി മലയാളം യൂണിക്കോഡ് ഫോണ്ടുകൾ ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്കുകൾ:
അഞ്ജലി ഓൾഡ് ലിപി
കാർത്തിക (ഇത് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിറ്റത്തിൽ ഉണ്ട്)
രചന
മീര
തൂലിക
രഘുമലയാളം സാൻസ്
ഇവ ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ Windows/Fonts ഫോൾഡറിൽ സേവ് ചെയ്യുക.
ഡിസ്‌പ്ലേ കൂടുതല്‍ മനോഹരമാക്കാന്‍:
ഇനി ഒരു ചെറിയ ഡിസ്‌പ്ലേ സെറ്റിംഗുകൂടി ചെയ്താല്‍, നമുക്ക് നല്ല വടിവൊത്ത രീതിയില്‍ ഈ ഫോണ്ടുകളെ സ്ക്രീനില്‍ കാണാം. അതിനായി താഴെപ്പറയുന്ന സെറ്റിംഗുകള്‍ ചെയ്യുക.
1. വിന്റോസിലെ Start മെനു തുറന്ന് Control Panel സെലക്റ്റ് ചെയ്യുക.
2. കണ്‍ട്രോള്‍ പാനലിലെ Display എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
3. ഡിസ്‌പ്ലേ വിന്റോ തുറക്കും. അതില്‍നിന്നും Appearance എന്ന ടാബില്‍ ക്ലിക്കുചെയ്യുക.
4. അവിടെ Effects എന്നെഴുതിയിരിക്കുന്ന ഒരു ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
5. ഇപ്പോള്‍ പുതിയ ഒരു വിന്റോ തുറക്കും. അതില്‍ രണ്ടാമത്തെ വരിയില്‍ ഇങ്ങനെ കാണാം ‘Use the following method to smooth edges of screen fonts' ഈ വരിയുടെ തുടക്കത്തില്‍ ഒരു ചതുരക്കള്ളിയുണ്ട്. അതിനുള്ളില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്ത് ടിക് മാര്‍ക്ക് ഇടുക. അതിനുശേഷം ഈ വരിയുടെ താഴെയുള്ള വലിയ ചതുരക്കള്ളിയിലെ Arrow അമര്‍ത്തി, വരുന്ന ലിസ്റ്റില്‍നിന്നും Clear Type സെലക്ട് ചെയ്യുക.
6. OK ക്ലിക്ക് ചെയ്യുക. വീണ്ടും ഒരു പ്രാവശ്യം കൂടി OK ക്ലിക്ക് ചെയ്തുകഴിയുമ്പോള്‍ ഡിസ്‌പ്ലേ വിന്റോയും അടയ്ക്കാം.
7. ഇനി കണ്‍ട്രോള്‍ പാനല്‍ വിന്റോ അടയ്ക്കാവുന്നതാണ്.
കുറിപ്പ്: നിങ്ങളുടെ മോനിറ്ററിന്റെ ബ്രൈറ്റ്‌നെസ്,കോണ്ട്രാസ്റ്റ് സെറ്റിംഗുകള്‍ ശരിയായി അല്ല ഇപ്പോള്‍ ഇരിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുകഴിയുമ്പോള്‍ അക്ഷരങ്ങള്‍ വളരെ നേരിയ രീതിയിലാവും കാണപ്പെടുക. അങ്ങനെ കാണുന്നുവെങ്കില്‍ ബ്രൈറ്റ്‌നെസും കോണ്ട്രാസ്റ്റും അഡ്‌ജസ്റ്റ് ചെയ്യേണ്ടതാണ്.
********************
മലയാളം ഫോണ്ടുകൾ മാനുവലായി സെറ്റ് ചെയ്യുവാൻ
Try the installation procedure given in this page ഈ പേജ് നോക്കൂ
(This post is taken from the Adyakshari.blogpost.com)
Comments
Post a Comment