ആദരാഞ്ചലികൾ- Uthradom Thirunal Marthanda Varma

വിവാദങ്ങൾക്കു പഞ്ഞമില്ലാത്ത കേരളത്തിൽ ഒരു മരണത്തെ ചുറ്റിപ്പറ്റിയും വിവാദങ്ങളുണ്ടാവുക സ്വാഭാവികം മാത്രം. തിരുവിതാംകൂർ മഹാരാജാവ്‌ മരിച്ചതിന്റെ പേരിൽ തിരുവനന്തപുരത്ത്‌ അവധി കൊടുത്തതിന്റെ പേരിൽ എന്തെല്ലാം കോലാഹലങ്ങളാണ്‌. ഇവിടെ ഒരു ജില്ലക്ക്‌ അവധികൊടുത്തതാണു പ്രശ്നം. നാഴിക്കു നാൽപ്പതുവട്ടവും തുമ്മിയതിന്റെയും, മുടിപൊഴിഞ്ഞതിന്റേയും പേരിൽ പോലും സമരവും ഹർത്താലുമൊക്കെ നടക്കുന്ന കേരളത്തിൽ ഒരു അവധി അത്രവല്ല്യ കാര്യമാണോ? പോട്ടേ... അതെന്തുമാകട്ടെ....... 



ലാളിത്യം കൈമുതലാക്കിയ ഒരു വ്യക്തി എന്നുമാത്രമേ പറയാൻ സധിക്കുന്നോള്ളൂ. കണിട്ടുള്ളപ്പോഴൊക്കെ തിരുവിതാംകൂർ മുദ്രയായ ശങ്ക്‌ പതിപ്പിച്ച ഒരു പഴഞ്ചൻ ലാൻസർ കാറിലാണ്‌ അദ്ദേഹത്തെ കണ്ടിട്ടുള്ളത്‌. മുറ്റത്തു റോൾസ്സ്‌ റോയീസ്സ്‌ കിടക്കുമ്പോഴും ഒരു പഴഞ്ചൻ കാറിൽ ശ്രീ പത്മനാഭ ദാസൻ എന്നു സ്വയം വിശേഷിപ്പിച്ച ലാളിത്യം. രാജഭരണത്തോടുള്ള മമതയും, ആരാധനയുമൊന്നുമല്ല, മറിച്ച്‌ ലാളിത്യം കൈമുതലാക്കിയ ഒരു സാധാരണ വ്യക്തിയോടുള്ള ആദരാഞ്ചലികൾ

Comments