ഇന്നിന്റെ പ്രണയം

ഇന്നിന്റെ പ്രണയം





ലോകം പ്രണയദിനം മതിമറന്നാഘോഷിക്കുന്ന വേളയിൽ നമ്മുക്കു ചുറ്റും നടക്കുന്ന ചില അനുഭവങ്ങൾ പങ്കുവക്കുകയാണിവിടെ. എന്നുകരുതി ഒരു പ്രണയ വിരുദ്ധ കരിങ്കാലിയായി എന്നെ മുദ്രകുത്തരുതെ.

ആദ്യമായി ആത്മാർത്ഥമായി പ്രണയിക്കുന്നവരോടു മാപ്പുചോദിച്ചുകൊണ്ടു തന്നെ തുടങ്ങട്ടെ. ഒപ്പം അവരുടെ സന്തോഷത്തിൽ പങ്കുചേരുന്നു.

കേട്ടിട്ടുള്ള പ്രണയകഥകളിൽ ഏറ്റവും മനോഹരമായി തോന്നിയ ഒരനുഭവം പങ്കുവക്കുകയാണു, ഒപ്പം ആധുനിക മലയാളിയുടെ മാറിവരുന്ന പ്രണയ സങ്കൽപത്തെകുറിച്ചും. ഈ സംഭവം നടന്നതു നമ്മുടെ കോചുകേരളത്തിന്റെ ഇട്ടാവട്ടമുള്ള തലസ്ഥാന നഗരിയിൽ- തിരുവനന്തപുരത്ത്‌. എന്റെ ഒരു ഓർക്കുട്ട്‌ ഫ്രണ്ടിന്റെ പ്രോഫയലിൽ പറയുന്നതുപോലെ "Under the feet of Lord Anathapathmanabha" സംഭവം നടന്നത്‌ തലസ്ഥാനത്തെ ഒരു പ്രയിവറ്റ്‌ കോളജിലും അതിനോടു ചേർന്നുള്ള ഒരു ഹയർ സെക്കന്ററി സ്കൂളിലുമാണ്‌. ആദ്ധ്യമായി തന്നെ പറയട്ടെ കോളജിന്റെ ക്ലാസ്‌ റൂമിൽ നിന്നാൽ സ്കൂളും തിരിച്ചും സ്കൂളിൽ നിന്നാൽ കോളജും കാണാം


സംഭവം മറ്റൊന്നുമല്ല. കോളജിൽ ചരിത്രാദ്ധ്യാപകന്റെ ക്ലാസുകേട്ട്‌ മടുത്ത നമ്മുടെ കഥാനായകൻ ജനലഴികളിലൂടെ പുറത്തേക്കു നോക്കി കിനാക്കൾക്കു നിറം നൽകുന്ന വേളയിലാണു യാതൃശികമായെന്നവണ്ണം, ക്ലാസിൽ നിന്നും ഇറക്കി വിട്ടതാകണം മധുര 17 പോലും തികയാത്ത നമ്മുടെ നായിക വരാന്തയിലുണ്ട്‌. നായകന്റെ കൊച്ചുകുസ്രുതിക്ക്‌, പുള്ളി കയ്യും കാലുമൊക്കെകാട്ടാൻ തുടങ്ങി. നായിക ആദ്യമൊക്കെ ഒന്ന്‌....................... അല്ല തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ "നന്നായി ചിറഞ്ഞു" പിന്നെ അ ദികം താമസിക്കാതെ ചിറയലൊക്കെ അഴിഞ്ഞു പരിചയമായി, ഫൊൺ നമ്പർ കൈമാറി, അതും കൈവിരലുകൾകൊണ്ട്‌...................."കൈവിരലുകൾ തന്ന ദൈവത്തിനു നന്ദി........." ഇതെല്ലാം നടന്നതു വെറും 30 മിനിറ്റുകൾകൊണ്ടു മാത്രമാണെന്നു ചിന്തിക്കണം.

പിറ്റേന്നു നമ്മുടെ ദീരനായകൻ എന്റെ co- bloger (Anu TVM) ഓട്‌ കഥ വിവരിച്ചു. രാത്രി രണ്ടുപേരും ഫോൺ വിളിച്ചു, സ്ംസാരിച്ചു. വീണ്ടും തിരുവനംതപുരം ഭാഷയിൽ തന്നെ പറഞ്ഞാൽ "എന്തിരു പറയാനാ, രണ്ടു പയിലുകളുംതമ്മിൽ മുട്ടൻ പ്രേമം.............." രണ്ടു ദിക്കിലുള്ള ക്ലാസ്‌റൂമുകൾ, 30 മിനുട്ട്‌, ഒരു രാത്രിയിലെ ഫൊൺ സംഭാഷണം.............നമ്മുടെ സ്വരാജിന്റെ വാക്കുകൾ കടമെടുത്താൽ "എന്റെ ശിവനേ.............."

കാലം മാറിയപ്പോൾ നമ്മുടെ മലയാളിയുടെ പ്രണയ സങ്കൽപങ്ങളും മാറുകയാണോ. പ്രണയ വിവാഹങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാകമല്ല എന്നു തീർത്തും പറയാൻ സാദ്ധ്യമല്ല, കാരണം പഴയ കാലങ്ങളിലും പ്രണയവിവാഹങ്ങൾ നടന്നിരുന്നു എന്നാൽ അവ അത്രക്കും സുപരിചിതമായിരുന്നില്ല എന്നതാണു വസ്തുത. എന്നാൽ ആധുനികതയുടെ കടന്നു കയറ്റത്തോടെ പ്രണയ വിവാഹങ്ങൾ സുപരിചിതമായി നമ്മുടെ സമൂഹത്തിൽ.
കാലം വീണ്ടും കഴിഞ്ഞപ്പോൾ അതു വെറും ക്യാമ്പസ്‌ പ്രണയങ്ങളും (എന്നു കരുതി ക്യാമ്പസ്‌ പ്രണയങ്ങളെ അതിക്ഷേപിക്കുന്നില്ല) പിന്നീടതു ഇന്ന്‌ മൊബെയിൽ, online പ്രണയങ്ങളിലേക്കു വരെ എത്തി നിൽക്കുന്നു. ഇതുവരെ ജീവിതത്തിൽ കണ്ടിട്ടോ സം സാരിചിട്ടോപോലുമില്ലാത്ത ആളുമായിയാണു ഇന്നിന്റെ പ്രണയം. ഒരുതരത്തിൽ പറജാൽ അശരീരിയെ പ്രണയിക്കുമ്പോലെ........... മൊബെയിൽ, online പ്രണയങ്ങളൂടെ ചതിക്കുഴിയിൽ വീണവരുടെ ജീവിത കഥകൾ മലയാളിക്ക്‌ തീർത്തും സുപരിചിതമല്ല എന്നു പറയാൻ കഴിയുകയില്ല.


പ്രണയത്തിനും വേണ്ടേ ഒരു ആത്മാർത്ഥത. കാലം മാറിയപ്പോൾ ചിന്താഗതികളിൽ വന്ന മാറ്റം മൂലമാകണം പ്രണയത്തിലുള്ള ആത്മാർദ്ധത ഇന്നു കുറഞ്ഞുവരുന്നു എന്നു തോനുന്നു. ഇതു എന്റെ വ്യക്തിപരമായ അഭിപ്രായമാണു. ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ അതു സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.


പ്രണയത്തെ ഗൗരവമായി കണ്ടിരുന്ന ഒരു കാലത്തുനിന്നും മാറി ഇന്നു അതു ഒരു time pass ആയി മാത്രം ഒതുങ്ങുന്നില്ലേ എന്നതാണു ചോദ്യം. ഇന്നു പ്രണയിക്കുക എന്നതു ഒരു ഫാഷനായി തീർന്നിരിക്കുന്നു. ശരിക്കും പറഞ്ഞാൽ ഒരു തരത്തിലുള്ള കഴിവു തെളിയിക്കൽ. കാണാൻ കൊള്ളാവുന്ന ഒരു ആണിനും പെണ്ണിനും പ്രേമിക്കുക എന്നാൽ അവരുടെ സൗന്ദര്യത്തെ അംഗീകരിക്കലാണു ഇന്നിന്റെ time pass പ്രണയം. (അംങ്ങനെ എങ്കിൽ സൗന്ദര്യമില്ലാത്തവരുടെ കാര്യമോ എന്നു ചോദിക്കാം. ഉത്തരം സൗന്ദര്യം ഇല്ലാത്തവരായി ആരും ഇല്ല എന്നു തന്നെ.) അതിനർത്ഥം എല്ലാ പ്രണയങ്ങളും Time pass ആണെന്നല്ല. എങ്കിലും ഇന്നു കാണുന്ന കൂടുതൽ ക്യാമ്പസ്‌ പ്രണയങ്ങളും ചുരുക്കത്തിൽ ഒരു "Give and take, time pass" പോളിസിയിൽ ഒതുങ്ങുന്നവയല്ലേ.


Give and take, time pass പോളിസി എന്നാൽ എനിക്കുവേണ്ടത്‌ എടുക്കുക, അതിനു എന്നേകോണ്ടാകാവുന്നതു കോടുക്കുക. ഒരു തരത്തിൽ പറഞ്ഞാൽ ബാർട്ടർ സമ്പ്രധായം- ഒരു വെച്ച്‌ മാറൽ. എനിക്കു ആവശ്യമുള്ള സമയത്തു ഉപയോഗിക്കുക, അതു കഴിയുമ്പോൾ ഉപേക്ഷിക്കുക. എന്റെ സുഖങ്ങൽ satisfy ചെയ്യാതെ വരുമ്പോൾ jusy say a bye- ഒരു- ടൈം പാസ്‌.


വ്യക്തികൾ പരസ്പരം മനസ്സിലാക്കി, നല്ല ഒരു ജീവിതം മുന്നിൽ കണ്ടുകൊണ്ടാണോ പല പ്രണയങ്ങളും ആരംഭിക്കുന്നത്‌? മറിച്ച്‌ ബാഹ്യമായ പലതിനെയും കണ്ടുകൊണ്ടല്ലേ? കൊച്ചു കേരളത്തിൽ നിന്നും ഉപരിപടനത്തിനായി ഇന്ത്യയിലെ മറ്റൊരു മെട്രൊയിൽ എത്തിയ ഒരു പെൺകുട്ടി തന്റെ കാമുകനെ ഇഷ്ടപ്പെടുവാനുള്ള കാരണം പറഞ്ഞത്‌ മറ്റൊന്നു മായിരുന്നില്ല- "I like his yo yo style" എന്നാണു. അതേ പെൺകുട്ടി നാളുകൾക്കുശേഷം മറ്റൊരു കാമുകനുമൊത്തു പുതിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയപ്പോൾ ആദ്യകാമുകനെ ഉപേക്ഷിക്കാനുള്ള കാരണമായി പറഞ്ഞതും ഇതേ ഇംഗ്ലീഷ്‌ സ്റ്റയിലിൽ തന്നെയാണു- "His valet is empty now". ആൺകുട്ടികളും വ്യത്യസ്തരല്ല. ആദ്യ കാമുകിയെ ഉപേക്ഷിച്ചു പുതിയ കാമുകിയെ തേടിയിറങ്ങിയ ഒരു യുവ കാമുകൻ തന്റെ ആദ്യ കാമുകിയെ ഉപേക്ഷിക്കാനായി പറഞ്ഞതും ഇതുപോലൊന്നു തന്നെയാണു- If she can share her bed with me then who knows that whether it's the first time so it's better to choose someone else.


വസ്ത്രങ്ങളിലെ ഫാഷൻ മാറുന്നതുപോലെ ബാഹ്യമായ എന്തിനേയോ കണ്ടുകൊണ്ടു അവരവരുടെ സുഖങ്ങൾക്കുവേണ്ടി മാറ്റപ്പെടുകയല്ലേ ഇന്നത്തെ പ്രണയത്തെ? എത്രമാത്രം ധാർമ്മികത നിറഞ്ഞതാണ്‌ എന്ന് നാം സ്വയം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. പ്രണയം സത്യമായിരിക്കട്ടെ, ധാർമികതയിൽ ഊന്നിയതാവട്ടെ. ബാഹ്യമായ പുറം പൂചുകളുള്ളതാവാതെ വ്യക്തമായ ജീവിത വീക്ഷണം നിറഞ്ഞതാകട്ടെ. ഇഷ്ടപെട്ട മനസുകൾ ഒന്നിക്കുന്നതിലും വലുതായി ഒന്നുമില്ല. എങ്കിലും ആ ഇഷ്ടപ്പെടലുകൾ ബാഹ്യതയുടെ പുറം കുപ്പായത്തിലാകാതെ പച്ച്‌യായ മനുഷ്യ ജീവിതത്തോടാകട്ടെ. പ്രണയിക്കുക, അതു ആരെയും വേദനിപ്പിക്കാനാകരുത്‌.

-------ഫെബി

Comments

  1. good posting . best wishes for ur blogs

    ReplyDelete
  2. Febi.. make your statements
    more strong.you need not find answer
    for the opinions you express in article.
    that is readers duty..
    be confident.all the best..vincent

    ReplyDelete
  3. well....i agree wid u!...gud 1! keep it up!

    ReplyDelete

Post a Comment

Popular Posts