പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
"പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ"
"പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ" എന്നു പറയുന്നതു പോലയാണു നമ്മുടെ ഒബാമയുടെ കാര്യവും. ചേട്ടൻ പ്രസിഡന്റിന്റെ ഇറാക്ക് അഫ്ഗാൻ നയങ്ങളെ പാടേ വിമർശിച്ചുകൊണ്ടായിരുന്നു ഈ അനിയൻ പുള്ളി പ്രസിഡന്റു പ്രചാരണത്തിനു ഇറങ്ങിയത്. "വിഢികളായ പൊതുജനം", അല്ല എന്നു അവകാശ
പ്പെടുന്ന അമേരിക്കൻ ജനത പ്രചാരണത്തിൽ വിശ്വസിച്ചു ഒബാമയെ പ്രസിഡന്റാക്കി.
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി പാടേ തകർത്തതിനു ഒരു കാരണമായി പറയുന്ന ബുഷിന്റെ അഫ്ഗാൻ ഇറാക്ക് യുദ്ധങ്ങളെ പാടെ വിമർശിച്ചുകൊണ്ടായിരുന്നു അനിയൻ പുള്ളിയുടെ വരവ്. change എന്ന് കൊട്ടിഘോഷിചെത്തിയപ്പോൾ പാവം അമേരിക്കൻ ജനത സ്വപ്നം കണ്ടത് ഒരു സമാധാന പ്രിയനെ ആയിരിക്കും. എന്നാൽ അത് വെറും വിശ്വാസം മാത്രമായിരുന്നു എന്നു തെളിയിക്കുകയാണു ഒബാമയുടെ പുതിയ ഭരണകൂടം.

യുദ്ധചിലവുകൾക്കായി US വൻ തുക മാറ്റി വെക്കുന്ന പതിവു ഒബാമ ഭരണകൂടവും തുടരുകയാണു.
US കോൺഗ്രസിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ബജറ്റിൽ ഇറാക്കിലേയും അഫ്ഗാനിസ്ഥാനിലേയും ഉൾപ്പെടയുള്ള യുദ്ധ ചിലവുകൾക്കായി ഈ വർഷം 1600 കോടി ഡോളർ, ഏകദേശം 8 ലക്ഷം കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. അടുത്ത കൊല്ലവും ഇതേ തുക തന്നെ തുടരും എന്നാണു കേൾവി. US- ന്റെ യുദ്ധചിലവ് ഏറ്റവും ഉയർന്നതു George W Bush- ന്റെ ഭരണകാലത്തിന്റെ അവസാന വർഷത്തിലായിരുന്നു- 18500 കോടി ഡോളർ, 9.25 ലക്ഷം കോടി രൂപ.
ഇതിനെ നിഷിദ്ധമായി വിമർശിച്ച ഒബാമ എന്ന സമാധാന വാധി അടുത്തിടക്കു തന്നെ 30000 സൈനികരെകൂടി അഫ്ഗാനിസ്ഥാനിലേക്ക് അധികം അയക്കുകയാണു ചേയിതത്.
കുറിപ്പ്: സമാധാനത്തിന്റെ വെള്ളരിപ്രാവിന്റെ സമാധാനം വാക്കുകളിലും, പ്രവർത്തി മറ്റൊന്നിലും.....................
----ഫെബി
Comments
Post a Comment