ഇതെന്താ രണ്ടാം ഭൂസമരമോ?

ഇതെന്താ രണ്ടാം ഭൂസമരമോ?


വയനാടൻ മലനിരകളിൽ നിന്നും ഉയർന്നു കേൾക്കുന്നതു രണ്ടാം ഭൂസമരത്തിന്റെ മാറ്റൊലിയാണോ? സ്വകാര്യവ്യക്തികളുടെ പേരിലുള്ള സ്ഥലം ഗവൺമന്റു സ്ഥലമാണെന്നുപറഞ്ഞ്‌ കയ്യേറുകയും ബോർഡു സ്ഥാപിക്കുകയും ചെയ്യുക- വയനാട്ടിൽ ഈ അടുത്തിടക്കു നടന്ന ഭൂമി കയ്യേറ്റങ്ങൾ സാധാരണക്കാരന്റെ മനസിൽ ഭീതിജനിപ്പിക്കുന്നതാണ്‌. ഈ രാഷ്ട്രീയ കളിക്കു മുന്നിൽ നിർത്തിയിരിക്കുന്നത്‌ പാവം ആദിവാസികളെയും.

മീനങ്ങാടിക്കടുത്ത്‌ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഏക്കറുകണക്കിനു തോട്ടങ്ങളാണു CPM നേതൃത്തത്തിലുള്ള കേരള സ്റ്റേറ്റ്‌ കർഷകതൊഴിലാളി യൂണിയനും(KSKTU),ആദിവാസി ക്ഷേമ സമിതിയും (AKS) കയ്യേറ്റം ആരംഭിച്ചിരിക്കുന്നത്‌. സ്ഥലങ്ങളെല്ലാം ആദിവാസികൾക്കു നൽകുമെന്നാണു CPM പറയുന്നത്‌.

ഈ തോട്ട ഉടമകൾ CPM അനുകൂലികളായിരുന്ന കാലത്തും ഈ സ്ഥലങ്ങൾ അവരവരുടെ പേരിൽ തന്നെ ആയിരുന്നു. എന്നാൽ ഇവർ പാർട്ടി മാറിയപ്പോഴാണോ ഈ സ്ഥലങ്ങൾ ഗവൺമന്റു വക സ്ഥലങ്ങളായി CPMഇനു തോന്നിയത്‌?

സ്വകാര്യ ഭൂമിയാണെങ്കിലും സർക്കാർ ഭൂമിയാണെങ്കിലും അതു ബലാൽകാരമായി കയ്യേറുന്നതു നീതിയാണോ? ഭൂമിയുടെ അവകാശത്തെകുറിച്ചു തർക്കമുണ്ടെങ്കിൽ അതു പരിഹരിക്കാൻ ജനാതിപത്യ വ്യവസ്തയിൽ വ്യവസ്ഥാപിത മാർഗങ്ങളുണ്ട്‌. എന്നിരിക്കെ CPM ഉം പോഷക സംഘടനകളും ചേർന്നു ഇപ്പോൾ വയനാട്ടിൽ നടത്തൂന്ന ഭൂമി കയ്യേറ്റം സംസ്ഥാനത്തിനു ഒട്ടാകെ നാണക്കേടാണ്‌.

കയ്യേറിയ സ്ഥലത്തു സർക്കാർ വക സ്ഥലം എന്നു ബോർഡുവച്ച്‌തിലൂടെ ആദിവാസികളെ കരുക്കളാക്കി രാ‍ാഷ്ടീയ നേട്ടം കൈവരിക്കുകയാണോ CPM- ന്റെ ഉദേശം?

മുത്തങ്ങയുടെ കണ്ണീർ വീണ വയനാട്ടിൽ ആദിവാസി ഭൂപ്രശ്നത്തിനു ഇതുവരെ പരിഹാരം കാണാൻ ഗവൺമന്റിനു കഴിഞ്ഞിട്ടില്ല. വയനാട്ടിൽ 26000 ത്തോളം ആദിവാസികൾ ഭൂരഹിതരാണു എന്നാണു കണക്ക്‌. വരുന്ന ഇലക്ഷനിൽ ആദിവാസി വോട്ടുബാങ്കുകളെ കണ്ടുകൊണ്ടാണോ സർക്കാരിന്റെ ഈ നീക്കം എന്നു സംശയിക്കണം

ആദിവാസികൾക്കു ഭൂമി നൽകണമെന്നതിൽ ഒരു തർക്കവുമില്ല. എന്നാൽ ഗൂഡലക്ഷ്യം വച്ചു്കൊണ്ടുള്ള ഈ രീതിയായിരുന്നോ വേണ്ടിയിരുന്നത്‌ അന്യാതീനപ്പെട്ട ഭൂമി എവിടെ ആയാലും തിരിച്ചുപിടിച്ചു ഭൂരഹിതർക്കു വിതരണം ചെയ്യാൻ ഇവിടെ വ്യക്തമായ നിയമങ്ങളും, വകുപ്പുകളും, ഉദ്യോഗസ്ഥരുമുണ്ട്‌. തർക്കമുണ്ടായാൽ അതിനു തീർപ്പുകൽപ്പിക്കാൻ കോടതിയുമുണ്ട്‌. ഒരു ജനാതിപത്യ സർക്കാരിന്റെ അ ദികാരം കയ്യാളാൻ ഒരു പാർട്ടിക്കോ വ്യക്തിക്കോ യാതൊരു അവകാശവുമില്ല.

ഇതേ പാർട്ടിയും സംഘടനകളും മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങൽ ഒഴുപ്പിക്കാൻ എന്തിനാണു എതിരു നിൽക്കുന്നതു. അവിടെ നടന്ന വ്യക്തമായ ഭൂമി കയ്യേറ്റങ്ങൾ, കയ്യേറ്റങ്ങളുടെ ഗണത്തിൽ പെടില്ല എന്നുണ്ടോ? നിയമങ്ങൽ എല്ലാവർക്കും ഒരുപോലെ ബാധകമാകട്ടെ.


----ഫെബി

Comments

Popular Posts