സ്നേഹം- ഒരു സുഖമുള്ള നിശബ്ദത

സ്നേഹം- ഒരു സുഖമുള്ള നിശബ്ദത

സ്നേഹത്തെ ഒന്നു നിർവ്വചിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്‌. തോൽ വി സമ്മതിക്കാതെ തരമില്ല. കാരണം മനുഷ്യനു എത്തിപ്പെടാനാവാത്ത ദൂരമുണ്ട്‌ അവിടേക്ക്‌. ഒരായുഷ്ക്കാലം മുഴുവൻ നടക്കാമെന്നല്ലാതെ എങ്ങുമെത്തുമെന്നു തോന്നുന്നില്ല...................


എല്ലാ ഉദ്യമങ്ങളും ഉപേക്ഷിച്ച്‌ അവനവനിലേക്കു തന്നേ തിരിഞ്ഞു നോക്കൂ......... എന്നിട്ടു സ്വയം ചോദിക്കുക സ്നേഹമെന്താണെന്ന്. ഉത്തരം കിട്ടില്ല............. ഒന്നുകൂടി ചോദിക്കുക കിട്ടില്ല.............ആവർത്തിച്ചു ചോദിക്കുക, അപ്പോൾ ഉള്ളിന്റെയൂള്ളിൽ നീ അനുഭവിക്കുന്ന സ്വച്ഛമായ ഒരു അവസ്ഥയില്ലേ, ഒരു സുഖ്മുള്ള നിശബ്ദത.................... അവിടെയുണ്ടാകും നിനക്കുള്ള ഉത്തരം. സ്നേഹത്തെക്കുറിച്ചുള്ള നിർവ്വചനങ്ങളായിരിക്കുകയില്ല അത്‌. മറിച്ച്‌ സ്നേഹമെന്ന അവസ്ഥയായിരിക്കും. ആ അവസ്ഥയിലേക്ക്‌ എത്തണമെങ്കിൽ സ്വാർത്ഥതയുടെ പുറംകുപ്പയം വലിചെറിഞ്ഞു കളയണം. വേലിയേറ്റമുണ്ടാവുമ്പോഴും കാറും കോളുമ്മുണ്ടാവുമ്പോഴും ജീവിതത്തോണിതൻ അമരത്ത്‌ സ്വസ്ഥമായി ഇരിക്കാൻ നിനക്കു കഴിയും....... സ്നേഹമുണ്ടെങ്കിൽ.


സ്നേഹിക്കാം......... എന്തും സംഭവിച്ചുകൊള്ളട്ടെ. പക്ഷേ ഉള്ളിലിരിക്കുന്ന സ്നേഹത്തിന്റെ ദീപനാളം പുകയാതെ കത്തട്ടെ. ഒന്നിനെയും പൊള്ളിക്കാതെ സുഖമുള്ള ചൂടും വെ ളിച്ചവും പകർന്ന് കത്തട്ടെ.

---ജെയിമോൻ കുമളി

Comments

Popular Posts