സൗഹൃദം


ഹൃദയങ്ങൾ കൂട്ടിമുട്ടുന്നതു
ഹൃദയ വാതിലുകൾ അടയാതിരിക്കാനാവട്ടെ......
സൗഹൃദത്തിന്റെ മാസ്മരികത അറബിക്കഥയിലെ
അത്തറിന്റെ പരിമണമ്പോൽ സൗരഭ്യം പരത്തട്ടേ..........
ഒഴുകുന്ന പുഴയിൽ ഓളങ്ങൾ തീരത്തെ തഴുകി കടന്നു പോകുംമ്പോൽ
ജീവിതത്തിന്റെ സുഖ- ദു:ഖ ങ്ങളിൽ എന്നും കൂട്ടായി
തഴുകി ഒഴുകി കടന്നുപോകുന്നതാകട്ടെ സൗഹൃദം.
സന്തോഷത്തിലും ദു:ഖത്തിലും അങ്ങനെ ജീവിതത്തിന്റെ ഏതൊരേടിലും
സൗഹൃദത്തിന്റെ പനിനീർ പൂക്കൾ
എന്നും ഓർമയിൽ സൂക്ഷിക്കാൻ നമ്മുക്കു കഴിയണം.
--- ഫെബി ---
Comments
Post a Comment