കണ്മണീ നീയെൻ

കണ്മണീ നീയെൻ.....!!!


കണ്മണീ നീയെൻ
ഹൃദയത്തിൻ ആധാരമോ?
ഹൃദയത്തിൽ കുറിച്ചോരു
അനുരാഗ നിറമുള്ള സംഗീതമോ?
എന്നെന്നും ചാരത്തണഞ്ഞെൻ
ഹൃദയത്തിൻ നോമ്പരമോപ്പുന്ന മാലാഖയോ?


ഓരോരോ പ്രഭാതത്തിലും എന്നെ
തഴുകിയുണർത്തുന്ന സൂര്യകിരണമോ?
എന്നെന്നും എന്നുള്ളിൽ കുളിർമഴപെയ്യിക്കും
നറുപുൽനാമ്പിലെ മഞ്ഞുതുള്ളിയോ?
ഓരോരോവിങ്ങ ലിലും കുളിർക്കാറ്റായി-
വീശുന്ന മധുസ്നേഹ മാരുതിയോ?


പ്രണയത്തിൻ നറുനാമ്പെന്നിൽ കതിരണിയിച്ചൊരു,
വസന്തമേനിൻ, സ്നേഹാർദ്ദ്രമാം ഇളംത്തെന്നലിൽ
കുളിരുന്നൊരീ പുൽനാമ്പിൽ-
നിൻ സ്നേഹ ചുംബനംകൊണ്ടു പുണരൂ.
പ്രേമാർദ്ദ്രമാം നിൻ നാവിൻ നാദം,
മൂകാർദ്ദ്രമാമെൻ മനോവീണ മീട്ടിയുണർത്തുന്നു.


നീലകുറിഞ്ഞിപോൽ അന്നു പൂത്തൊരു
പ്രണയത്തിൻ നറുപുഷ്പമേ
വിടർന്നു ശോഭിച്ചു നിൽക്കയാണെന്നിലിന്നു നീ.
എന്നുമെന്നിൽ നറുസ്നേഹഗന്ധം പരത്തി
നിത്യവസന്തമായിനിന്ന്, ആയിരം വസന്തംമ്പോൽ
ഇനിയും പുണർന്നുനിൽക്കു നീയെന്നിൽ.
നിൻസ്നേഹാമൃദം നുകരുന്ന പാവം വണ്ടായി
നിൻ മടിത്തട്ടിലിതാ വീണുറങ്ങുന്നു ഞാൻ.


-------ഫെബി

Comments

Popular Posts