അവസ്ഥാന്തരങ്ങൾ

അവസ്ഥാന്തരങ്ങൾ

ആദ്യമായി കണ്ടിട്ടും പലതവണ കണ്ടിട്ടും
നിന്മുഖം ഞാനറിഞ്ഞീല്ല നിന്നെയറിയാമെങ്കിലും
ഒരു നുരയും തിരയായിയാഞ്ഞടിച്ചു നീ
അകന്നു പരിഭവിച്ചെന്നിൽനിന്നു നീ
പിന്നെ നാമ്പിട്ടു പ്രണയം അതിലെന്നോ


എൻ സിരയിലെ തുള്ളിയും മനസ്സും തുറന്നപ്പോൾ
സമ്മതിച്ചു തന്നു നീയും എന്റെ ആകാമെന്ന്‌.
ഇണങ്ങിയും പിണങ്ങിയും
കളിചും ചിരിച്ചും പങ്കുവചുനടന്നു നാം
വേദനയെന്റെയെങ്ങിലും പങ്കിട്ടുനിന്റെയായി,
നിൻ വേദനയെൻ വേദനയായി.
വെരുമൊരുതിരയല്ല സ്നേഹതിരയായി
എല്ലാമുൾകൊള്ളുന്നൊരാഴിയിൽ
എൻ ഹൃദയരഹസ്യവും ഒതുക്കി
ഒരു കടൽകാറ്റായി വീശിയാശ്വാസമായി.


മായിച്ചു നീ കണ്ണീർത്തിരകൊണ്ട്‌
നിന്മുന്നിലെഴുതിയപ്പോൾ, പിണങ്ങി-
അകന്നന്നാ ദു:ഖവെള്ളിയാഴിച്ച
ഒരു വട്ടവും മിണ്ടിടാതെ.
മനസറിഞ്ഞുവിളിചിട്ടും നിൽക്കാതകന്നു
പിന്നെയുമെൻ പരാതിക്കൊടുവിൽ വീണ്ടും
നുരയും തിരയായി എന്നെ തഴുകിയുണർത്തി,
സ്നേഹിക്കുന്നെങ്കിലും പലരും നിന്നെ
എന്നെമാത്രം സ്നേഹിച്ചെൻ കാലുതഴുകി നീ.


ഓടിയെത്തി നിൻ വിളികേട്ടന്നപ്പോൾ
നിശബ്ദ ശിൽപമായിമുന്നിലന്നു നീ
തലചായിച്ചു നിന്മുന്നിലന്നപ്പോൾ
ഒരു ശാന്തമാം തിരയായിവന്നെൻ ചാരേ
വാത്സല്ല്യമായി അമ്മപോൽ ശിരസുതലോടിനിന്നു.
മറക്കുവാൻ ശ്രമിച്ചെങ്കിലും
വായിച്ചറിഞ്ഞു എന്നിലേ നീയെൻ വേദന.
തഴുകി ഒരുതിര പലതിരയായെന്നെ
അതിലെൻ അമ്മയും പങ്ങളും കൂട്ടുകാരിയുമലിഞ്ഞിരുന്നു.
എന്നുള്ളമരിഞ്ഞു പലശക്തിയിൽ രൂപത്തിൽ ഭാവത്തിൽ
നിന്നുള്ളമറിയിച്ചു ഒരിക്കലൂടെ കുറെയധികം ചിപ്പിയുമായി.


തിളച്ചു്മറിഞ്ഞുപതഞ്ഞു പാഞ്ഞെത്തി
നിൻ കോപമറിയിച്ചെന്നെ, ശാന്തമായി-
വിളികേൾക്കാതെ നിൽക്കാതകന്നുപോയും
അറിയിച്ചുള്ളിലെ നോമ്പരമെന്നെ.


നിൻ ഗർഭത്തിൽനിന്നു തിരയോടൊപ്പം
തന്നോരു സ്നേഹ നിധിക്കുടവും
പകരമായി നീ കൊതിച്ചതൊന്നും തരുവാൻ
നിസ്സഹായനാണീ നിന്നുടേയീപൈതൽ
അടയാളവും, പ്രതിഭലവും കൊതിക്കുമീലോകത്തിൽ
വാടകയോന്നുമില്ല നീട്ടാൻ
ഒന്നുമാത്രമതീ ജീവിതം


വാക്കും അക്ഷരവും പ്രവൃത്തിയുമാം കല്ലുകൊണ്ട്‌
സ്നേഹമാം പളുങ്കുമന സെറിഞ്ഞുടച്ചു
വേദനകൾ മാത്രം തന്നു ഞാൻ, മാപ്പുതരൂ അമ്മേ...........!!!

-------ഫെബി

Comments

Popular Posts