Thank you 2010

ഓർക്കാൻ ഏറെ ഓർമ്മകൾ ബാക്കിയാക്കി ഒരു വർഷം കൂടി കാലയവനികക്കുള്ളിൽ മാഞ്ഞുമറയുന്നു......


2010- ജീവിതത്തിലേ ഏറ്റവും പ്രതിസന്ധിഘട്ടം എന്നു സ്വയം വിധിയെഴുതുംമ്പോഴും പോയ വർഷം ഒരു പരിധിവരെ ജീവിത യാഥാർത്ഥ്യങ്ങളോടു എന്നെ ഇഴുകിചേർത്തു.


കഴിഞ്ഞ പുതുവർഷം എടുത്ത 2 ലക്ഷ്യങ്ങൾ ഒരു പരിധി വരെ സാക്ഷാത്കരിച്ചു - ഒന്നു മറക്കാനും മറ്റൊന്നു നേടാനും- മറന്നു, നേടി......!!!


പോയവർഷം ജീവിതം പഠിപ്പിച്ചത്‌ ഒരുപാട്‌ തെളിവാർന്ന യാഥാർത്ഥ്യങ്ങളയിരുന്നു-----സ്നേഹത്തിന്റെ പനിനീർ പുഷ്പങ്ങളായി സ്പുരിക്കുന്ന മുഖവുമായി കൂടെയുണ്ടായിരുന്നവർ- എന്നെന്നും ഉണ്ടാകുമെന്നു കരുത്തിയവർ മുള്ളുകൊണ്ടു ഹൃദയത്തിൽ കുത്തിനോവിച്ചു നടന്നകന്നപ്പോൾ.....ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കരുത്‌ എന്നു സ്വയം പഠിച്ചു.


നേട്ടങ്ങൾ പലതുണ്ടെങ്കിലും നെഞ്ചോടു ചേർട്ത്തുവച്ചതു കുറെ നല്ല സൗഹൃദം മാത്രം.-----വീഴ്ച്ചയിൽ താങ്ങായി, തണലായി, കണ്ണു നിറഞ്ഞപ്പോൾ കണ്ണീരിനെ കത്തുന്ന പ്രജോതനമാക്കിയ, ലക്ഷ്യത്തിലേക്കുള്ള മാർഗദീപമായി കൂടെ നിന്ന കുറെ നല്ല സുഹ്രുത്തുക്കൾ....


ജീവിതത്തിൽ നിന്നും മനസ്സിൽ നിന്നും പലരേയും പടിയിറക്കിയപ്പോൾ, സ്നേഹമായി, സൗഹൃദമായി, സാന്ത്വനമായി പടികയറിവന്നവർ.......


കാലത്തിന്റെ യവനികക്കുമുന്നിൽ മറഞ്ഞ Philo's-ലെ കലാലയ ജീവിതവും, പുത്തൻ തുടക്കം കുറിച്ച Loyola ജീവിതവും പോയവർഷത്തിന്റെ താളുകളിൽ എഴുതപ്പെട്ടിരിക്കുന്നു......


2010 ന്റെ താളുകളിൽ സുവർണ്ണലിപികൾകൊണ്ടു എഴുതപെട്ട എന്റെ കുടുംബത്തിന്റെ Jubile ആഘോഷങ്ങൾ.........


പ്രതിസന്തികളിൽ കൂടെ നിന്ന മാതാപിതാക്കൾ, ബന്ധുക്കൾ......


എല്ലാത്തിനും ഉപരി എല്ലാം തന്ന തമ്പുരാനു നന്ദി.......


പുതുവർഷത്തിലേക്കു കാലൂന്നുമ്പോൾ പോയ വർഷം പടിപ്പിച്ച അനുഭവങ്ങൾ കൂടെ കരുതുന്നു......Don’t except anything from anyone, If you laugh everyone will laugh with you and if you cry you alone will cry…

Thank you 2010

Comments

Popular Posts