മുല്ലപ്പെരിയാർ ഡാം.
വർത്തമാനകാലത്തിൽ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന ഒരു ഡാമാണു മുല്ലപ്പെരിയാർ.
കേരളത്തിലെ ഇടുക്കി ജില്ലയിൽ, പെരിയാർ നദിക്ക് കുറുകേ 1895ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ്.. 116 വർഷം പഴക്കമുള്ള ഇത് .ശർക്കരയും ചുണ്ണാമ്പും ചേരുന്ന ശുർക്കി എന്ന മിശ്രിതം കൊണ്ട് പണിതിരിക്കുന്ന 50വർഷം മാത്രം ആയുസ് വിധിച്ചിരുന്ന, ഇപ്പൊൾ ഒരു നൂറ്റാണ്ടുപിന്നിടുന്ന ഈ ഡാം കേരളത്തിലാണെങ്കിലും, അതിന്റെ നിയന്ത്രണം
മുഴുവൻ തമിഴ്നാട് കൈയ്യടക്കി വച്ചിരിക്കുകയാണു. ഇടുക്കി ജില്ലയിലാണെങ്കിലും കേരളത്തിന്റെ മുഴുവൻ ചരിത്രം മാറ്റിയെഴുതാൻ തയ്യാറായിരിക്കുന്ന ഈ ആണക്കെട്ടിന്റെ ഭാവി സുപ്രീംകോടതിയുടെ ടേബിളിൽ വിശ്രമിക്കാൻ തുടങിയിട്ടു നാളെറെയായി.155 അടി ഉയരവും 1200 അടി നീളവുമുള്ള ഇതിന്റെ കപ്പാസിറ്റി 443.23 million cubic meterആണു. തമിഴ്നാട്ടിലെ കാർഷികആവശ്യത്തിനായ് നിർമിച്ചിരിക്കുന്ന ഇതിന്റെ തീരത്താണു പ്രസിദ്ധമായ തേക്കടി വന്യജീവിസങ്കേതം.


പെരിയാർ കേരളത്തിലെ നദിയായതിനാൽ അന്നത്തെ കേരളമായിലെ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ സമ്മതം ആവശ്യമായിരുന്നു. കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. 1886 ഒക്ടോബർ 29നാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറ് ഒപ്പിട്ടത്.. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ് കരാർ. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും.
1887 സെപ്റ്റംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി, 1896 ഫെബ്രുവരിയിൽ പൂർത്തിയാക്കി. ആദ്യത്തെ അണക്കെട്ട് .നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി . പിന്നീട് കല്ലും സുർക്കിയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു.

. 1979 -ല്‍ ഡാമിനു ബലക്ഷയമുണ്ടെന്ന് വിദഗ്ദ കണ്ടെത്തലിനെ തുടര്‍ന്ന് ഡാം ബലപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി, അതിനായ് ടണ്‍ കണക്കിനു സിമന്റ് ഉപയോഗിക്കുകയും ഡാമില്‍ കേബിള്‍ ആങ്കറിങ് നടത്തുകയും ചെയ്തു ഇപ്പോള്‍ ഡാമിന്റെ 40 % സിമന്റാണ്, അതിലാണ് ഡാം നില നില്‍ക്കുന്നത്.
Comments
Post a Comment