2012 New Year

ഓർക്കാൻ ഏറെ ഓർമ്മകൾ ബാക്കിയാക്കി ഒരു വർഷം കൂടി കാലയവനികക്കുള്ളിൽ മാഞ്ഞുമറയുന്നു......

തിരിഞ്ഞുനോക്കുമ്പോൾ മനസാക്ഷിയുടെ ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരം മുട്ടി നിൽക്കേണ്ടിവരുന്നു........ കഴിഞ്ഞ പുതുവർഷം എടുത്ത ലക്ഷ്യങ്ങളോട്‌ ഒരു പരിധിപോലും ആത്മാർത്ഥത പുലർത്താൻ കഴിഞ്ഞിരുന്നില്ല എന്ന വസ്തുത ഉൾക്കൊള്ളുമ്പോഴും, പുതിയ ചക്രവാളങ്ങൾ തേടിയുള്ള യാത്രയിൽ ഈ പുതുവർഷത്തിലും ചില ലക്ഷ്യങ്ങൾ മനസ്സിൽ കുറിക്കുന്നു.........

പോയവർഷം ജീവിതം പഠിപ്പിച്ചത് ഒരുപാട് തെളിവാർന്ന യാഥാർത്ഥ്യങ്ങളായിരുന്നു.......സ്നേഹത്തിന്റെ പനിനീർ പുഷ്പങ്ങളായി സ്പുരിക്കുന്ന മുഖവുമായി കൂടെയുണ്ടായിരുന്നവർ- എന്നെന്നും ഉണ്ടാകുമെന്നു കരുത്തിയവർ മുള്ളുകൊണ്ടു ഹൃദയത്തിൽ കുത്തിനോവിച്ചു നടന്നകന്നപ്പോൾ.....ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്നു സ്വയം പഠിച്ചു.

നേട്ടങ്ങൾ പലതുണ്ടെങ്കിലും നെഞ്ചോടു ചേർട്ത്തുവച്ചതു കുറെ നല്ല സൗഹൃദം മാത്രം.......വീഴ്ച്ചയിൽ താങ്ങായി, തണലായി, കണ്ണു നിറഞ്ഞപ്പോൾ കണ്ണീരിനെ കത്തുന്ന പ്രജോതനമാക്കിയ, ലക്ഷ്യത്തിലേക്കുള്ള മാർഗദീപമായി കൂടെ നിന്ന കുറെ നല്ല സുഹ്രുത്തുക്കൾ.... !!!

കാല യവനികക്കുള്ളിൽ വീണ്ടും മറയാൻ വെമ്പൽകൊള്ളുന്ന ഒരു കലാലയ ജീവിതംകൂടി........ഒരു പക്ഷേ ഇതു ജീവിതത്തിലേ അവസാനത്തെ കലാലയ ജീവിതമാകാം......പൂർണ്ണമായും തൃപ്തനല്ലെങ്കിലും, ചിലപ്പോഴൊക്കെ ഞാൻ ഈ LOYOLA ജീവിതത്തെ പ്രണയിച്ചുപോകുന്നു.........അതു നിങ്ങളിലൂടെയാണു പ്രിയ കൂട്ടുകാരേ.......നന്ദി.......!!!

ജീവിതത്തിൽ നിന്നും മനസ്സിൽ നിന്നും പലരേയും പടിയിറക്കിയപ്പോൾ, സ്നേഹമായി, സൗഹൃദമായി, സാന്ത്വനമായി പടികയറിവന്നവർ....... !!!

പുതുവർഷത്തിലേക്കു കാലൂന്നുമ്പോൾ പോയ വർഷം പടിപ്പിച്ച അനുഭവങ്ങൾ കൂടെ കരുതുന്നു......Don’t except anything from anyone, If you laugh everyone will laugh with you and if you cry you alone will cry…

കൊഴിഞ്ഞുവീണ ഇന്നലകളെക്കുറിച്ചു ഓർക്കാതെ, ദു:ഖത്തിന്റെ കരുത്താർന്ന കൈകളിൽ
അകപ്പെടാതെ, നന്മയുടെ സമൃദ്ധി നിറഞ്ഞ നല്ലനാളേകൾ യാഥാർത്ത്യമാക്കാൻ, സ്നേഹത്തിന്റെ
അമൃതഭാവവും സ്വപ്നങ്ങളുടെ പുതിയ താളവും നിറചുകൊണ്ടു ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു
നവവത്സരംകൂടി.......2012

**********സസ്നേഹം നവവത്സരാശംസകൾ **************
— with Anu Rasheed and 6 others.

Comments

Post a Comment