യുവജനങ്ങൾ വിശ്വാസ ദീപമായി വളരണം- മാർ മാത്യു മൂലക്കാട്ട്‌.

KCYL ഉഴവൂർ യൂണിറ്റ്‌ പ്രവർത്തനവർഷ ഉത്ഘാടനം മാർ. മാത്യു മൂലക്കാട്ട്‌ നിർവ്വഹിക്കുന്നു. ഫാ. ജോർജ്ജ്‌ പുതുപറമ്പിൽ, ഫ്രാ. ജിനു കാവിൽ, സജോ സൈമൺ, വിവേക്‌ മുടക്കോടിയിൽ, ഫെബിൻ എടാട്ടുകുന്നേൽ ചാലിൽ എന്നിവർ സമീപം.

യുവജനങ്ങൾ വിശ്വാസ ദീപമായി വളരണം- മാർ മാത്യു മൂലക്കാട്ട്‌. 

യുവജനങ്ങൾ വിശ്വാസ ദീപമായി വളരണം എന്ന ആഹ്വാനത്തോടെ KCYL ഉഴവൂർ യൂണിറ്റിന്റെ പ്രവർത്തന വർഷ ഉത്ഘാടനം കോട്ടയം അതിരൂപത അദ്ധ്യക്ഷൻ ആർച്ച്‌ ബിഷപ്പ്‌ മാർ മാത്യു മൂലക്കാട്ട്‌ നിർവ്വഹിച്ചു.

മാർ. മത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്കു ശേഷം കൂടിയ പൊതു സമ്മേളനത്തിൽ യൂണിറ്റ്‌ ചാപ്ലിയൻ ഫാ. ജോർജ്ജ്‌ പുതുപറംമ്പിൽ അദ്ധ്യക്ഷനായിരുന്നു. പ്രസ്തുത സമ്മേളനത്തിൽ മാർ. മൂലക്കാട്ട്‌ പ്രവർത്തന വർഷ ഉത്ഘാടനവും 2012-2013 പ്രവർത്തനവർഷ മാർഗ്ഗരേഖാ പ്രകാശനവും നിർവ്വഹിച്ചു. അതിരൂപതയിലെ മറ്റുപല KCYL യൂണിറ്റുകളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ 200- ഓളം അംഗങ്ങളുടെ സാനിദ്ധ്യം നിറഞ്ഞു നിന്ന സദസിനെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു.

തുടർന്ന് KCYL അതിരൂപത ചാപ്ലിയൻ ഫാ. ജിനു കാവിൽ മുഖ്യ പ്രഭാഷണം നടത്തി.KCYL ഉഴവൂർ യൂണിറ്റിനു കൂടുതൽ ഉയരത്തിൽ- വേഗത്തിൽ- ശക്തിയിൽ മുന്നേറുവാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

യൂണിറ്റ്‌ ഡയറക്ടർ ശ്രീ. സജ്ജോ സൈമൺ ആശംസ്‌യും, വിവേക്‌ മുടക്കോടിയിൽ, ഫെബിൻ എടാട്ടുകുന്നേൽ ചാലിൽ, ജിപ്‌സ എന്നിവർ യഥാക്രമം സ്വാഗതം, മാർഗ്ഗരേഖ അവതരണം, കൃതക്‌ഞ്ഞതാ പ്രകാശനം എന്നിവ നിർവ്വ്വഹിച്ചു. ഫാ. ബോബി തേർവാലക്കട്ടേൽ, ആൽവിൻ ലൂയീസ്‌, സ്റ്റിജൊ, കോളിൻസ്‌ വാർഡ്‌ കോർഡിനേറ്റേഴ്സ്‌ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി


Comments

Popular Posts