രക്ഷകന്റെ പിറവിയിൽ ലോകം ആഘോഷിക്കുമ്പോൾ

രക്ഷകന്റെ പിറവിയിൽ ലോകം ആഘോഷിക്കുമ്പോൾ :-
പുൽക്കൂട്ടിലെ പിറവി ലോകത്തിലെ ഏറ്റവും വലിയ എളിമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മാതൃകയാണ്‌. 

ദൈവ കുമാരനു പിറക്കാൻ ഭുമിയിലെ നിരവധി കൊട്ടാരങ്ങളുള്ളപ്പോൾ അതെല്ലാം മാറ്റി വെച്ച്‌ വെറും ഒരു കാലിത്തൊഴുത്തിൽ വന്നു പിറന്ന് എളിമയുടെ ഏറ്റവും വലിയ മാതൃക ദൈവം തന്നെ കാട്ടിതന്നു. ദൈവം വസിക്കാൻ ആഗ്രഹിക്കുന്നത്‌ ആർഭാടങ്ങളും അഹങ്കാരവും നിറഞ്ഞ മനസ്സുകളിൽ അല്ല മറിച്ച്‌ എളിമയുള്ള മനസ്സുകളിലാണ്‌. 

സ്വന്തം ഏകജാതനെ മനുഷ്യകുലത്തിന്റെ രക്ഷക്കു വേണ്ടി പങ്കുവെച്ചപ്പോൾ അതു പരമകാരുണ്യകനായ ദൈവത്തിന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും ഏറ്റവും ഉതാത്തമായ മാതൃകയാണ്‌. 

ഈ ക്രിസ്മസ്സ്‌ ദിനത്തിൽ ഒന്നോർക്കാം.... ദൈവമിരിക്കുന്നത്‌ കൊട്ടാര സമുച്ചയമായ പള്ളികളിലും, ആർഭാടങ്ങളിലുമല്ല മറിച്ച്‌ എളിമയും, സ്നേഹവും, പങ്കുവെക്കലും ഉള്ളിടത്താണ്‌. ഈ ക്രിസ്മസ്സ്‌ എളിമയുള്ള, സ്നേഹമുള്ള, പങ്കുവെക്കലുള്ള ഒരു പുതുജീവിതത്തിന്റെ തുടക്കമാകട്ടേ...... ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്‌ ആശംസകൾ - ഫെബിൻ


Comments