വിവാഹത്തിനു അതിഥികൾക്ക് വൃക്ഷതൈ സമ്മാനം
തികച്ചും നൂതനമായ ഒരു ആശയം മാതൃഭുമി ഓൺലൈൻ പത്രത്തിൽ കാണാനിടയായി- വിവാഹത്തിൽ പങ്കെടുത്തവർക്കു വൃക്ഷതൈകൾ നമ്മാനിച്ച ദമ്പതികളെപറ്റി. സ്വന്തം ജീവിതത്തിൽ മാത്രമല്ല വിവാഹത്തിൽ പങ്കെടുത്തവരുടെയും ജീവിതത്തിൽ തണലേകുന്നതാവണം തന്റെ വിവാഹം എന്ന വലിയ ചിന്തയിൽ വൃക്ഷതൈകൾ നൽകിയതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ സന്ദേശം നൽകുകയായ്യിരുന്നു ഈ ദമ്പതികൾ ഓരോ മലയാളിയും തങ്ങളുടെ പ്രവുഢിയും പത്രാസ്സും കാണിക്കാൻ ഓരോ വിവാഹവും ആഘോഷവും ആർഭാടവുമാക്കുമ്പോൾ താൻ ചവിട്ടി നിൽക്കുന്ന മണ്ണിനെ മറക്കാത്ത പുതിയ ഒരു ചിന്തകളൂടെ ഉടമകൾക്ക് അഭിനന്തനങ്ങൾ. മൂക്കുമുട്ടെ മദ്യവും എല്ലിനിടയിൽ കയറാൻ പാകത്തിനു ഭക്ഷണവും വിളമ്പി അതിഥികളെ സത്കരിക്കാൻ (രോഗികളാക്കാൻ) മടികാണിക്കാത്ത മലയാളികൾക്ക് ക്ഷണിച്ചു വരുത്തിയ അതിഥികൾക്ക് തിരികെ പോകുമ്പോൾ അവരുടെ വിവാഹത്തിന്റെ ഓർമ്മക്ക് ഒരു വൃക്ഷതൈ കൂടി നൽകുന്നതുകൊണ്ട് അത്ര വലിയ അതിക ചിലവൊന്നുമുണ്ടാകാൻ പോകുന്നില്ല.- മറിച്ച് പുതിയ ഒരു സംസ്കാരത്തിന്റെ തുടക്കമാകും അത്. പ്രകൃതിയെ അറിയുന്ന , കരുതുന്ന, സംരക്ഷിക്കുന്ന ഒരു പുതിയ സംസ്കാരത്തിന്റെ തുടക്കം https://www.facebook.com/groups/stretchback/